ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിൻ്റെ ഉള്ളടക്കം അപൂർണ്ണമാണ്.
പെൺ കരുത്ത് കാട്ടി കണ്ണൂർ ബ്ലോക്കിന്റെ വനിതാ ഫുട്ബോൾ ടൂർണമെന്റ്

July 21, 2026

ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും അലയടിക്കുമ്പോൾ മത്സരങ്ങളെ നെഞ്ചേറ്റി കൊണ്ട് കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് ലഹരിക്കെതിരെ പെൺ കരുത്ത് ലഹരിയാവാം ഫുട്ബാളിനോട് എന്നാ സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് വനിതാ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു,. വളപട്ടണം ഗ്രീൻ ഫീൽഡ് ഫുട്ബോൾ ടർഫിൽ വച്ചു നടന്ന ടൂർണമെന്റ് ബഹു അഴീക്കോട് നിയോജക മണ്ഡലം എംഎൽഎ ശ്രീ കെവി സുമേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പി പ്രശാന്തൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ അഴിക്കോട് വളപട്ടണം ചിറക്കൽ പാപ്പിനിശ്ശേരി എന്നീ ഗ്രാമപഞ്ചായത്ത് ടീമും,  കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലുള്ള വജ്ര ജൂബിലി ഫെലോഷിപ് വനിതാ കലാകാരന്മാരുടെ ടീമും ടൂർണമെന്റിൽ പങ്കെടുത്തു. ആവേശകരമായ മത്സരത്തിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് വജ്ര ജൂബിലി ഫോലോഷിപ്പ് വനിതാ ടീം ഒന്നാം സ്ഥാനവും കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വനിതാ ടീം രണ്ടാം സ്ഥാനവും കരസ്തമാക്കി

bvmh