ഓണക്കാലത്തേക്ക് നാട്ടുപൂക്കൾ; ബ്ലോക്ക് പഞ്ചായത്ത് പുഷ്പകൃഷി വികസന പദ്ധതിക്ക് തുടക്കം
June 24, 2026
2026-27 കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലെ പുഷ്പകൃഷി വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചെണ്ടുമല്ലിത്തൈ നടീൽ ഉദ്ഘാടനം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ നിർവ്വഹിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സനില മുഖ്യാതിഥിയായി. അഴീക്കോട് ചാലിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ റീന അധ്യക്ഷയായി.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ വിവിധ കർഷക ഗ്രൂപ്പുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓണാഘോഷങ്ങൾക്ക് ആവശ്യമായ തദ്ദേശീയ പൂക്കളുടെ ഉൽപ്പാദനം വർധിപ്പിച്ച് പൂക്കളുടെ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.