ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിൻ്റെ ഉള്ളടക്കം അപൂർണ്ണമാണ്.
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

        1952 ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തി ലാണ് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് ബ്ലോക്കുകൾ ഇന്ത്യയിൽ രൂപീകൃതമാകുന്നത്. ഗ്രാമീണ വികസന പ്രവർത്തനം നടത്തുകയാണ് ഇത്തരം ബ്ലോക്കുകളുടെ പ്രധാന ചുമതല അതിന്റെ ചുവടു പിടിച്ചാണ് 1963 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കണ്ണൂർ ബ്ലോക്ക് രൂപീകരിക്കപ്പെടുന്നത്.

       കണ്ണൂർ ബ്ലോക്കിന്റെ ആദ്യ ആസ്ഥാനം ഇന്നത്തെ കണ്ണൂർ കവിതാ തിയേറ്ററിന്റെ കിഴക്ക് ഭാഗത്തുള്ള വാടക കെട്ടിടത്തിലായിരുന്നു. ഏതാനും വർഷത്തിനു ശേഷം 1974 ൽ ഇപ്പോൾ താലൂക്ക് ആഫീസിനു സമീപത്തുള്ള കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു ഒമ്പത് വർഷക്കാലം ആഫീസ് അവിടെ പ്രവർത്തിച്ചു. പിന്നീട് 1982 മുതൽ കുഴിക്കുന്നിലുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറി. അതിനുശേഷം 1996 ൽ താളിക്കാവിൽ കലക്ടറുടെ അധീനതയിലുള്ള സജിന ക്വാർട്ടേഴ്‌സിലേക്ക് മാറ്റി. ബ്ലോക്ക് രൂപീകരണ ത്തിൻ്റെ ആദ്യ നാളുകളിൽ തന്നെ ആഫീസിന് സ്വന്ത മായി ഒരു കെട്ടിടം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചിരുന്നു. ആദ്യ ബ്ലോക്ക് ഡെവലപ്മെന്റ് കമ്മറ്റി ചെയർമാനായ ശ്രീ പി.വി.കുഞ്ഞിരാമൻ മാസ്റ്ററുടെ മുൻ കൈയിൽ 1965 ഡിസമ്പർ മാസത്തിൽ ഇന്ന് ആഫീസ് പ്രവർത്തിക്കുന്ന 44 സെന്റ് സ്ഥലം ദാനമായി ലഭിക്കുകയും 1997 മെയ് മാസത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ എം പ്രകാശൻ മാസ്റ്ററുടെ നേതൃത്വത്തിൽ കെട്ടിടം പണിയുകയുമുണ്ടായി 

        ത്രിതല പഞ്ചായത്ത് രൂപികരിക്കപ്പെട്ട സന്ദർദ ത്തിൽ അഴീക്കോട്, ചിറക്കൽ, വളപട്ടണം, പുഴാതി, പള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. 2010 ൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ടിരുന്ന  പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുത്തി. 2015 ൽ കണ്ണൂർ കോർപ്പറേഷൻ രൂപീകരിച്ചപ്പോൾ കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുണ്ടായിരുന്ന പള്ളിക്കുന്ന്, പുഴാതി ഗ്രാമപഞ്ചാ യത്തുകൾ കണ്ണൂർ കോർപ്പറേഷനിൽ ഉൾപ്പെടുത്തി. അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ 24 വാർഡുകളും ചിറക്കൽ ഗ്രാമ പഞ്ചായത്തിലെ 24 വാർഡുകളും പാപ്പിനിശ്ശേരി പഞ്ചായത്തിലെ 22   വാർഡുകളും വളപട്ടണം പഞ്ചായത്തിലെ 14 വാർഡുകൾ ഉൾപ്പെടെ 84  ഗ്രാമപഞ്ചായത്ത് വാർഡുകൾ ചേർന്നതാണ് ഇന്നത്തെ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് “