ഭൂമിശാസ്ത്ര വിവരങ്ങൾ

            കണ്ണൂർ നഗരത്തോട് ചേർന്ന് നിൽക്കുന്ന അഴിക്കോട്, ചിറക്കൽ, പാപ്പിനിശ്ശേരി, വളപട്ടണം എന്നീ ഗ്രാമ പഞ്ചായത്തുകൾ ചേർന്നതാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. അറബിക്കടലോടു ചേർന്നുള്ള ഈ പ്രദേശം ചെറിയ കുന്നുകളും താഴ് വരകളും  , വളപട്ടണം പുഴയുടെ തീരങ്ങളിലൊരുങ്ങിയ ചതുപ്പുനിലങ്ങളും കണ്ടൽവനങ്ങളും അടങ്ങിയ ഭൂപ്രദേശമാണ്. കേരളത്തിന്റെ വടക്കൻ ഇടനാടിൻ്റെ കാലാവസ്ഥാ സ്വഭാവത്തിലാണ് ഈ പ്രദേശവും ഉൾപ്പെടുന്നത്. മിതോഷ്ണ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉയർന്ന കുന്നിൻ പ്രദേശങ്ങളിൽ ചുവന്ന ചരൽമണ്ണും തീരപ്രദേശങ്ങളിൽ പൂഴിമണലും കാണപ്പെടുന്നു. വളപട്ടണം പുഴയും കാട്ടാമ്പള്ളി പുഴയും ഇവിടെ പ്രാദേശിക ആവാസവ്യവസ്ഥയെ നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. പുഴകളിൽ നിന്നു ശാഖകളായി പിരിയുന്ന നിരവധി തോടുകളും ഈ പ്രദേശത്തിൻ്റെ പ്രത്യേകതയാണ്. 

അതിരുകൾ

വടക്ക് : വളപട്ടണം പുഴ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്
തെക്ക് : കണ്ണൂർ കോർപ്പറേഷൻ
കിഴക്ക് : കണ്ണൂർ കോർപ്പറേഷൻ
പടിഞ്ഞാറ് : അറബിക്കടൽ