ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിൻ്റെ ഉള്ളടക്കം അപൂർണ്ണമാണ്.
ബ്ലോക്ക് പഞ്ചായത്ത് ഭൂപടം

ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കേരളം
ഉത്തരവ്

 

നമ്പര്‍: എസ്ഡിസി/199/2025/എസ്ഡിസി6                                                                                            തിരുവനന്തപുരം, 10.07.2025

     തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ (റൂറല്‍) 07.09.2024 ലെ 2888-ാം നമ്പര്‍ അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ 06.09.2024 ലെ എല്‍എസ്ജിഡി/പി‍ഡി/24269/2024-ഇഇആര്‍ നമ്പര്‍ വിജ്ഞാപന പ്രകാരം, കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 14 ആയി നിശ്ചയിച്ചിട്ടുള്ളതും, അതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ബ്ലോക്ക് പഞ്ചായത്തിനെ അത്രയും നിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നതിനും, അപ്രകാരമുള്ള നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നതിനുമുള്ള കരട് നിര്‍ദ്ദേശങ്ങള്‍ 30.05.2025 തീയതിയിലെ എസ്ഡിസി/199/2025/എസ്ഡിസി6 നമ്പര്‍ വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതും; പ്രസ്തുത നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും നല്‍കുന്നതിന് 10.06.2025 വരെ സമയം അനുവദിക്കുകയും അപ്രകാരം ലഭിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷണവിധേയമാക്കുകയും പരാതിക്കാരെ മുഖതാവില്‍ കേള്‍ക്കുകയും അവ പരിഗണിച്ച് തീര്‍പ്പാക്കുകയും ചെയ്തിട്ടുള്ളതാകയാല്‍; 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 10-ാം വകുപ്പ് പ്രകാരം കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിനെ ഇതിനോടൊപ്പം ചേര്‍ത്തിട്ടുള്ള പട്ടികയില്‍ കാണിച്ചിരിക്കും പ്രകാരം 14 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത് ഭൂപടം
  • കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാർഡ് ഡീലിമിറ്റേഷൻ നോട്ടിഫിക്കേഷൻ