ടോയിലെറ്റ് കോംപ്ലെക്സ് ഉദ്ഘാടനം
July 28, 2026
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഴീക്കോട് അക്ലിയത്ത് എൽ. പി സ്കൂളിൽ നിർമ്മിച്ച് നൽകിയ ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ബഹു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി പ്രശാന്തൻ നിർവ്വഹിച്ചു. അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സനില മുഖ്യതിഥിയായി. അക്ലിയത്ത് എൽ പി സ്കൂൾ വച്ച് നടന്ന പരിപാടിയിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന എ അധ്യക്ഷ വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീമ കുഞ്ചാൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജേഷ് എം, ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പി, ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീരാഗ് കെ വി, സ്കൂൾ പ്രധാന അദ്ധ്യാപിക ഷംന എം വി, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അസി. എഞ്ചിനീയർ എൻ ബി പ്രശോഭ് നന്ദി പറഞ്ഞു.
പരിപാടിയിൽ സ്കൂൾ കുട്ടികൾ, അധ്യാപകർ, PTA വൈസ് പ്രസിഡന്റ് ലജിത്ത് എം വി, പി.ടി.എ അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ഷൺമുഖൻ യു, അബ്ദുൽ സലാം സി എച്ച്, ജീന എ, സിതാര പി, റംസീല കെ സി, നിലോഫർ എൻ പി എന്നിവർ പങ്കെടുത്തു.